ജനപങ്കാളിത്തവും മികച്ച ചർച്ചയും ,വിദ്യാർത്ഥികളെ ആദരിക്കലും കൊണ്ട് കെട്ടാങ്ങൽ ഗ്രാമസഭ ശ്രദ്ധേയമായി

ചാത്തമംഗലം:ചാത്തമംഗലം പഞ്ചായത്ത് ഭരണസമിതികളുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നില്ക്കെ
ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് ഗ്രാമസഭ ജനപങ്കാളിത്തവും മികച്ചചർച്ച എന്നിവ കൊണ്ട് ശ്രദ്ധേയമായി. വാർഡ് മെംബർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷനായി.
വാർഡിൽ നിന്ന് +2 ,SSLC, USS ,LSS എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു, 2025-26 വാർഷിക പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകരിക്കുകയും, മഴക്കാലപൂർവ ശുചീകരണ പ്രവർത്തനo, ലഹരി വിരുദ്ധ പ്രവർത്തനം, കുട്ടികളുടെ സുരക്ഷ എന്നിവയെ കുറിച്ചുള്ള ചർച്ച നടന്നു ,ബ്ലോക്ക് മെമ്പർ മുംതാസ് ഹമീദ്, ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ അജീഷ്, മുൻ വാർഡ് മെമ്പർ പി. നുസ്റത്ത്, വാർഡ് സി.ഡി.എസ് ജാസ്മിൻ പരപ്പൻകുഴി, വാർഡ് വികസന സമിതി അംഗങ്ങളായ പി.കെ ഗഫൂർ, എം അബ്ദുറഹിമാൻ, ഫാസിൽ മുടപ്പനക്കൽ, പി.വി ബഷീർ, സി.ബി ശ്രീധരൻ,ഇ.എം സലീന, രേഖാ മാധവൻ, സീനത്ത് തത്തമ്മ പറമ്പ് അങ്കണവാടി ടീച്ചർ അസ്മാബി പാലിക്കര എന്നിവർ നേതൃത്വം നൽകി