Movies

ഞാൻ എപ്പോഴേ റെഡിയാണ്; അദ്ദേഹമാണ് സമ്മതിക്കേണ്ടത്: മമ്മൂട്ടിയുമൊത്തുള്ള ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് ദുൽഖർ സൽമാൻ

ഏറെക്കാലമായി ആരാധകർ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമാണ്. എപ്പോഴാണ് അച്ഛനും മകനും ഒന്നിക്കുന്ന ഒരു സിനിമ കാണാൻ പറ്റുക എന്ന്. ഇപ്പോഴിതാ ഇതിനൊരു മറുപടിയുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. “ഞാന്‍ എപ്പോഴും തയ്യാറാണെന്നും അദ്ദേഹമാണ് സമ്മതിക്കേണ്ടത്’ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

ദുൽ‌ഖറിന്‍റേതായി പുതിയതായി പുറത്തിറങ്ങുന്ന തെലുങ്ക് ചിത്രമാണ് ‘ആകാശംലോ ഒക്ക താര’. ഈ സിനിമയുടെ പ്രമോഷനിടെ ‘മമ്മൂട്ടിയ്‌ക്കൊപ്പം ഒന്നിച്ച് എന്നായിരിക്കും ഒരു ചിത്രം ചെയ്യുക’ എന്ന നിര്‍മാതാവ് അല്ലു അരവിന്ദിന്‍റെ ചോദ്യത്തിനാണ് ദുൽഖർ മറുപടി നൽകിയത്. ‌

ദുൽഖറിന്‍റെ മറുപടിക്ക് ‘മമ്മൂട്ടിയെ ഞാന്‍ കണ്‍വിന്‍സ് ചെയ്യാമെന്ന്’ അല്ലു അരവിന്ദ് പറഞ്ഞപ്പോള്‍, ‘എങ്കില്‍ താന്‍ ഇപ്പോള്‍ തന്നെ അഭിനയിക്കാമെന്ന്’ ദുല്‍ഖറും കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  പുഷ്പ 2 മരണം: യുവതിയുടെ കുടുംബത്തിന് രണ്ട് കോടി നല്‍കുമെന്ന് അല്ലു അര്‍ജുന്റെ പിതാവ്

Related Articles

Back to top button