World

മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം കെനിയയിൽ അപകടത്തിൽപ്പെട്ടു; ആറ് പേർ മരിച്ചു

മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം കെനിയയിൽ അപകടത്തിൽപ്പെട്ടു. ആറ് പേർ വാഹനാപകടത്തിൽ മരിച്ചതായാണ് വിവരം. ഖത്തറിൽ നിന്നാണ് സംഘം കെനിയയിലേക്ക് വിനോദയാത്രക്കായി പോയത്.

ഇവർ സഞ്ചരിച്ചിരുന്ന ബസ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡുറവ പ്രവിശ്യയിൽ വെച്ച് റോഡിന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. മരിച്ചവരിൽ നാല് പേർ പുരുഷൻമാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമുണ്ട്. 27 പേർക്ക് അപകടത്തിൽ പരുക്കേറ്റു.

ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ശക്തമായ മഴയിൽ ഇവർ സഞ്ചരിച്ച ബസിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പിന്നാലെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

See also  ലോസാഞ്ചലസിലെ കാട്ടുതീ; കിടപ്പാടം നഷ്ടമായ സിനിമാ പ്രവർത്തകർ ഇവർ

Related Articles

Back to top button