World

ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ സൈനിക മേധാവി ഹുസൈൻ സലാമി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക മേധാവി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ ഇൻ ചീഫ് ഹുസൈൻ സലാമി കൊല്ലപ്പെട്ടതായാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ ഇറാന്റെ രണ്ട് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു

ടെഹ്‌റാനിലെ റസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ നടന്ന ആക്രണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായും ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണം

അതേസമയം ആക്രമണത്തിന് തങ്ങളുടെ പിന്തുണയില്ലെന്ന് അമേരിക്ക അറിയിച്ചു. ഇസ്രായേൽ ഏകപക്ഷീയമായി പ്രവർത്തിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിൽ ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

The post ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ സൈനിക മേധാവി ഹുസൈൻ സലാമി കൊല്ലപ്പെട്ടതായി റിപ്പോർട്ട് appeared first on Metro Journal Online.

See also  അതിർത്തിയിലെ പ്രശ്നങ്ങൾ: യു.എസ്-മെക്സിക്കൻ അതിർത്തിയിൽ ആശങ്കകൾ വർദ്ധിക്കുന്നു

Related Articles

Back to top button