World

സലാമിക്ക് പുറമെ ഇറാൻ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും കൊല്ലപ്പെട്ടു; ടെഹ്‌റാനിൽ 6 സ്‌ഫോടനങ്ങൾ

ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമിക്ക് പുറമെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ മാത്രം ആറ് സ്‌ഫോടനങ്ങൾ നടന്നു

ഇറാന്റെ ആണവ പ്ലാന്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. ഇറാൻ ഭീഷണി നേരിടാനായി ഓപറേഷൻ റൈസിംഗ് ലയൺ പേരിൽ ആക്രമണം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്

വ്യോമാക്രമണത്തിൽ ഇറാന്റെ ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി ഇറാൻ ദേശീയ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ബാഗേരിയുടെ മരണം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. 2016 മുതൽ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആണ്.

See also  ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാന്‍ ഇസ്രായേൽ തയാറെടുക്കുന്നതായി യുഎസ് ഇന്‍റലിജന്‍സ്

Related Articles

Back to top button