World

മിഡിൽ ഈസ്റ്റിൽ വ്യാപക ഏറ്റുമുട്ടലിന് സാധ്യത; മുന്നറിയിപ്പുമായി ട്രംപ്

മിഡിൽ ഈസ്റ്റിൽ വലിയ രീതിയിലുള്ള ഏറ്റുമുട്ടലുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ പദ്ധതികളുടെ തോത് ഉയർത്തുമെന്ന് ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ ഇറാനിൽ വ്യാപക ആക്രമണം നടത്തിയത്

ആസന്നമാണെന്ന് ഞാൻ പറയുന്നില്ല, പക്ഷേ അത് സംഭവിക്കാൻ സാധ്യതയുണ്ട് എന്നായിരുന്നു മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞത്. ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ അമേരിക്ക കടുത്ത ജാഗ്രതയിലായിരുന്നു. പശ്ചിമേഷയിലെ നയതന്ത്ര പ്രതിനിധികളിൽ അത്യാവശ്യമില്ലാത്തവരെ അമേരിക്ക പിൻവലിച്ചിരുന്നു

ഇന്നലെ രാത്രിയാണ് ടെഹ്‌റാനിൽ ഇസ്രായേൽ വ്യാപക വ്യോമാക്രമണം നടത്തിയത്. ഇറാന്റെ സംയുക്ത സൈനിക മേധാവിയും ആണവ ശാസ്ത്രജ്ഞരും നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു. തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് ഇറാനും നൽകിയിട്ടുണ്ട്.

 

See also  കമല വീണതോടെ സ്വര്‍ണവും വീണു; ട്രംപിന്റെ വിജയത്തിന് പിന്നാലെ വിപണിയില്‍ പ്രതിഫലനം

Related Articles

Back to top button