World

ഇസ്രായേലിൽ വ്യാപക അക്രമണവുമായി ഇറാൻ; ഹൈഫ പവർ പ്ലാന്റിൽ തീ പടർന്നു

ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി ഇറാൻ. കിഴക്കൻ ജറുസലേം, ടെൽ അവീവ്, ഹൈഫ, ബെൻഗുരോയൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഹൈഫ പവർപ്ലാന്റിൽ സ്‌ഫോടനത്തെ തുടർന്ന് തീപടർന്നു. ആക്രമങ്ങളിൽ നിരവധി പേർക്ക് പരുക്കേറ്റു

ടെൽ അവീവിലെ കെട്ടിടത്തിൽ മിസൈൽ പതിച്ചതായി ഇസ്രായേൽ സൈന്യം അറഇയിച്ചു. ടെൽ അവീവിൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചതെന്ന് ഇസ്രായേൽ ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. 25ലധികം പേർക്ക് പരുക്കേറ്റു

ജറുസലേമിലും മിസൈലുകൾ പതിച്ചു. നൂറിലധികം മിസൈലുകൾ എത്തിയതായും ഇതിൽ ഭൂരിഭാഗവും പ്രതിരോധിച്ചതായും ഇസ്രായേൽ പറയുന്നു. ഇസ്രായേൽ തിരിച്ച് നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി മുഹമ്മദ് ഖാസിമി കൊല്ലപ്പെട്ടു.

The post ഇസ്രായേലിൽ വ്യാപക അക്രമണവുമായി ഇറാൻ; ഹൈഫ പവർ പ്ലാന്റിൽ തീ പടർന്നു appeared first on Metro Journal Online.

See also  വെസ്റ്റ് ബാങ്കിൽ ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ് യുഎസ്-ടർക്കിഷ് യുവതി കൊല്ലപ്പെട്ടു

Related Articles

Back to top button