World

ഖത്തറിലെ ഇറാൻ ആക്രമണം: ഇസ്രായേലും-ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തോട് ഇറാനോ ഇസ്രായേലോ പ്രതികരിച്ചിട്ടില്ല

ഖത്തറിലെ യുഎസ് വ്യോമത്താവളങ്ങളിലേക്കാണ് ഇറാൻ ആക്രമണം നടത്തിയത്. ഇതോടെ അമേരിക്കയോടുള്ള സൈനിക പ്രതികരണം ഇറാൻ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. തുടർന്നും അമേരിക്ക പ്രകോപിപ്പിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കുന്നു

യുഎസ് ബേസിലേക്കുള്ള ആക്രമണം അവഗണിച്ച് ട്രംപ് സമാധാനത്തിന് ആഹ്വാനം ചെയ്തതോടെ വലിയ ആശങ്ക വഴിമാറിയിട്ടുണ്ട്. ഗൾഫ് മേഖലയിലുള്ള പ്രവാസികൾക്കടക്കം ആശ്വാസം ലഭിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ ഇസ്രായേൽ ട്രംപിന്റെ നീക്കത്തോട് പിന്തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

See also  ഗാസയിൽ അഭയകേന്ദ്രമാക്കിയ സ്കൂളിൽ ഇസ്രായേൽ ആക്രമണം: 31 കുട്ടികളടക്കം 46 പേർ കൊല്ലപ്പെട്ടു

Related Articles

Back to top button