Local

കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസ് അഴിഞ്ഞാട്ടം; ഏറനാട് അസംബ്ലി വിദ്യാർത്ഥികൾക്ക് പരിക്ക്

അരീക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിനെ എസ്എഫ്ഐ പ്രവർത്തകർ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസിന്റെ അഴിഞ്ഞാട്ടം. ക്രൂരമായ മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിദ്ധാർത്തിന്റെ കൊലപാതകത്തിൽ പോലീസ് നിഷ്‌ക്രിയത്തത്തിനെതിരെ കെഎസ്‌യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമര പരിപാടികളിൽ പങ്കെടുക്കുന്നതിനുവേണ്ടി വെറ്റിനറി സർവകലാശാലയിൽ എത്തിയ കെഎസ്‌യു ഏറനാട് അസംബ്ലി കമ്മിറ്റി പ്രവർത്തകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അരീക്കോട് ഐ ടി ഐ ഭാരവാഹി മുസ്താക്ക്, റീജിയണൽ കോളേജ് കെഎസ്‌യു ഭാരവാഹി സുഹൈർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

See also  കാരുണ്യതീരം സന്ദർശിച്ചു

Related Articles

Back to top button