Kerala

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന മകൻ ഉഡുപ്പിയിൽ വെച്ച് പിടിയിൽ

മഞ്ചേശ്വരത്ത് അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഉഡുപ്പി കുന്ദാപുരയിൽ വെച്ചാണ് പ്രതി മെൽവിൻ മൊണ്ടേരയെ(38)പിടികൂടിയത്. 200 കിലോമീറ്റർ ദൂരം പിന്തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. മെൽവിന്റെ അമ്മ ഹിൽഡ ഡിസൂസയെന്ന 60കാരിയാണ് കൊല്ലപ്പെട്ടത്. പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്.

അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതെന്നാണ് സംശയം. പുലർച്ചെയോടെയാണ് സംഭവം. ഹിൽഡ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. ഇതിന് മുമ്പ് അയൽവാസിയായ ലോലിത എന്ന യുവതിയെ ഇയാൾ അമ്മയ്ക്ക് വയ്യ എന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു

അമ്മയെയും ലോലിതയെയും ഒന്നിച്ചാണ് ഇയാൾ തീ കൊളുത്തിയത്. പൊള്ളലേറ്റ ലോലിത ആശുപത്രിയിൽ ചികിത്സയിലാണ്. പിന്നാലെ മെൽവിൻ ഒളിവിൽ പോകുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല

 

The post മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന മകൻ ഉഡുപ്പിയിൽ വെച്ച് പിടിയിൽ appeared first on Metro Journal Online.

See also  മുഖ്യമന്ത്രിയും അൻവറും കാട്ടുകള്ളൻമാർ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിസി ജോർജ്

Related Articles

Back to top button