Kerala

പി അൻവറിന് മുന്നിൽ വാതിൽ അടയ്ക്കണമെന്ന തീരുമാനം യുഡിഎഫ് എടുത്തതാണ്: സതീശൻ

പിവി അൻവറിന്റെ വിഷയത്തിൽ വാതിൽ അടയ്ക്കണമെന്ന തീരുമാനം യുഡിഎഫ് എടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏതെങ്കിലും കാലത്ത് ആ വിഷയം വന്നാൽ അപ്പോൾ ചർച്ച ചെയ്യും. ഇപ്പോൾ വാതിൽ അടച്ചിരിക്കുകയാണ്

ഈ വിഷയത്തിൽ നല്ല വ്യക്തതയുള്ള ആളാണ് ഡോ. എംകെ മുനീർ. അദ്ദേഹത്തിന്റെ അഭിപ്രായം എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാ സംഘടനകൾക്കും ഒരേ അഭിപ്രായമായിരുന്നുവെങ്കിൽ ഒറ്റ മുസ്ലിം സംഘടന മതിയായിരുന്നല്ലോ.

ഗവർണറുടെ നടപടിയിൽ മുഖ്യമന്ത്രി വിയോജിപ്പ് രേഖപ്പെടുത്താൻ വൈകി. ഗവർണർക്ക് ആർഎസ്എസുകാരനായി തുടരാം. പക്ഷേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യരുത്. മുഖ്യമന്ത്രി ഇപ്പോഴെങ്കിലും പ്രതിഷേധിച്ചത് നന്നായി എന്നും സതീശൻ പറഞ്ഞു.

The post പി അൻവറിന് മുന്നിൽ വാതിൽ അടയ്ക്കണമെന്ന തീരുമാനം യുഡിഎഫ് എടുത്തതാണ്: സതീശൻ appeared first on Metro Journal Online.

See also  മത്സര കാര്യമൊക്കെ കേന്ദ്ര നേതൃത്വം പറയും; ഇത്തവണ മാറി നിൽക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളി ശശീന്ദ്രൻ

Related Articles

Back to top button