Local
മുഹറം 1 ഇന്ന് മുഹറം 1 നാളെ; സമസ്ത എ.പി വിഭാഗം മുഹറം 1 ഇന്നായി കണക്കാക്കിയപ്പോൾ ഇ കെ വിഭാഗം നാളെ

കോഴിക്കോട് : ദുൽഹിജ്ജ 29 (ജൂൺ 26 വ്യാഴം) ന് മുഹർറം മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ മുഹർറം ഒന്ന് ജൂൺ 27 വെള്ളിയാഴ്ചയും അതനുസരിച്ച് താസൂആഅ്, ആശൂറാഅ് (മുഹർറം 9, 10) ജൂലൈ 5 ശനി, 6 ഞായർ ദിവസങ്ങളിലായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി എന്നിവർ അറിയിച്ചു.
അതേസമയം ഇകെ വിഭാഗം സമസ്ത നാളെ മുഹറം ഒന്നായികണക്കാക്കി (മുഹർറം 9, 10) ജൂലൈ 6 ഞായർ, 7 തിങ്കൾ ദിവസങ്ങളിലായിരിക്കുമെന്ന് അറിയിച്ചു. സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുഹറം രണ്ടാണ്