Kerala

കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻ മരിച്ചു

കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തമിഴ്‌നാട് സേലം സ്വദേശികളുടെ മകൻ അഞ്ച് വയസുകാരൻ ഹരിത്താണ് മരിച്ചത്.

തെരുവ് നായയുടെ കടിയേറ്റപ്പോൾ കുട്ടിക്ക് വാക്‌സിൻ എടുത്തിരുന്നു. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

മെയ് 13ന് പയ്യാമ്പലത്തെ വാടക ക്വാർട്ടേഴ്‌സിന് സമീപത്ത് വെച്ചാണ് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റത്. മുഖത്ത് കടിയേറ്റ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് വാക്‌സിൻ നൽകിയിരുന്നു.

The post കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻ മരിച്ചു appeared first on Metro Journal Online.

See also  സംസ്ഥാന കമ്മിറ്റി നിർദേശം നൽകിയാൽ പത്മകുമാറിനെതിരെ നടപടിയെടുക്കും: രാജു എബ്രഹാം

Related Articles

Back to top button