Kerala

ആലുവ മാർത്താണ്ഡവർമ പാലം നവംബർ 5ന് തുറക്കും; അപകടാവസ്ഥയിലാണെന്ന പ്രചാരണം തള്ളി മന്ത്രി സുരേഷ് ഗോപി

ആലുവയിലെ മാർത്താണ്ഡവർമ പാലം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നവംബർ 5ന് തുറന്നുകൊടുക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാലം നേരിട്ട് സന്ദർശിച്ച ശേഷം മാധ‍്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം, പാലം അപകടാവസ്ഥയിലാണെന്ന പ്രചാരണം അദ്ദേഹം തള്ളി.

പ്രചാരണങ്ങൾ തെറ്റാണെന്നു പറഞ്ഞ സുരേഷ് ഗോപി കൃത‍്യമായ ഇടവേളകളിൽ പാലം അറ്റകുറ്റപ്പണികൾ നടത്തി പരിപാലിക്കേണ്ടതുണ്ടെന്നും അതാണ് ഇപ്പോൾ നടക്കുന്നതെന്നും പറഞ്ഞു. മൈക്രോ കോൺക്രീറ്റിങ് രണ്ട് ദിവസം മുൻപ് കഴിഞ്ഞിട്ടുള്ളൂയെന്നും 7 ദിവസമാണ് അതിന്‍റെ ക‍്യുവറിങ് പിരീഡെന്നും മന്ത്രി വ‍്യക്തമാക്കി.

ഗതാഗതം അനുവദിച്ചതിനു ശേഷവും ആർച്ചിന്‍റെ പണികൾ തുടരാ സാധിക്കുമെന്നും ബെയറിങ് ജോലികൾ പിന്നീട് രാത്രികാലങ്ങളിൽ ഏതാനും മണിക്കൂറുകൾ ഗതാഗതം നിയന്ത്രിച്ച് പൂർത്തിയാക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി.

See also  സിപിഎമ്മുകാർ അധികം കളിക്കരുത്, ഞെട്ടുന്ന വാർത്ത ഉടൻ പുറത്തുവരും: വിഡി സതീശൻ

Related Articles

Back to top button