Kerala

കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം അഭിഭാഷകനായ പിതാവ് തൂങ്ങിമരിച്ചു

കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗറിൽ ശ്രീനിവാസ പിള്ളയാണ് മകൻ വിഷ്ണുവിനെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങളുടെ പഴക്കമുണ്ട്

അഭിഭാഷകനായിരുന്നു ശ്രീനിവാസ പിള്ള. മകനെ വെട്ടിക്കൊന്നതിന് ശേഷം അടുത്ത മുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. വിഷ്ണു മാനസിക വെല്ലുവിളി നേരിടുന്ന ആളായിരുന്നു.

ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശ്രീനിവാസ പിള്ളയുടെ ഭാര്യയും മകളും തിരുവനന്തപുരത്താണ് താമസിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം അഭിഭാഷകനായ പിതാവ് തൂങ്ങിമരിച്ചു appeared first on Metro Journal Online.

See also  തോമസ് കെ. തോമസിന് ദേഹാസ്വാസ്ഥ്യം; പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണു

Related Articles

Back to top button