Kerala

വിഎസിന്റെ ആരോഗ്യനില തൃപ്തികരം; ചികിത്സയിൽ തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ചികിത്സയിൽ തുടരുന്നു. വിഎസിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇന്നലെ രാവിലെയാണ് വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടം എസ് യു ടി ആശുപത്രിയിലാണ് വിഎസ് ചികിത്സയിൽ കഴിയുന്നത്.

കാർഡിയാക് ഐസിയുവിൽ ചികിത്സയിലാണ് വിഎസ്. വെന്റിലേറ്റർ സൗകര്യമുൾപ്പെടെയുള്ള ഐസിയുവിലാണ് വിഎസിനെ ചികിത്സിക്കുന്നത്. സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചു.

The post വിഎസിന്റെ ആരോഗ്യനില തൃപ്തികരം; ചികിത്സയിൽ തുടരുന്നു appeared first on Metro Journal Online.

See also  സംവിധായകൻ നേരെ എന്റെ കട്ടിലിലേക്ക് വന്നുകിടന്നു; പിറ്റേ ദിവസം ഭക്ഷണമോ വെളളമോ കിട്ടിയില്ല: നടി സിനി പ്രസാദ്

Related Articles

Back to top button