Kerala

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശാഭിമാനി ലേഖകൻ രാഗേഷ് കായലൂർ മരിച്ചു

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. ദേശാഭിമാനി ലേഖകൻ രാഗേഷ് കായലൂർ(51) ആണ് മരിച്ചത്. കണ്ണൂർ യൂണിറ്റിലെ ലേഖകനായിരുന്നു.

ഞായറാഴ്ച രാത്രി മടന്നൂരിൽ വെച്ചാണ് വാഹനാപകടത്തിൽ പരുക്കേറ്റത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിക്കുകയായിരുന്നു. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നേരത്തെ ഇപി ജയരാജൻ മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു. മൃതദേഹം പൊതുദർശനത്തിന് ശേഷം നാല് മണിക്ക് പൊറോറയിലെ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.

See also  വടക്കഞ്ചേരി പഞ്ചായത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി

Related Articles

Back to top button