Kerala

തൃശ്ശൂർ പാർളിക്കാട് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു

തൃശ്ശൂർ പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. തെക്കുംകര വലിയ വീട്ടിൽ കല്ലിപ്പറമ്പിൽ സുനിൽകുമാറാണ്(47) മുങ്ങിമരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

കൂട്ടുകാരുമായി എത്തിയ സുനിൽ ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞ് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി.

ഇവർ ഒന്നര മണിക്കൂറോളം നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവാണിക്കാവിൽ ഓട്ടോ ഡ്രൈവറാണ് സുനിൽ.

See also  ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ കേന്ദ്രം എഴുതി തള്ളണം; ആകില്ലെങ്കിൽ അത് പറയാനുള്ള ധൈര്യം കാണിക്കണം: ഹൈക്കോടതി

Related Articles

Back to top button