Kerala

മാനന്തവാടിയിൽ നാല് വയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകലെന്ന് സ്ഥിരീകരിച്ചു; ഒരാൾ പിടിയിൽ

വയനാട് മാനന്തവാടിയിൽ നാല് വയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകൽ എന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരിയെ കാണാതായത്

പിന്നാലെ രണ്ട് മണിക്കൂറിന് ശേഷം ഏഴ് കിലോമീറ്റർ അകലെ കുട്ടിയെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കുട്ടിയെ സ്‌കൂട്ടറിൽ ഇരുത്തി കൊണ്ടുപോകുന്നത് പോലീസ് കണ്ടെത്തിയിരുന്നു. രാത്രി 9.45ഓടെയാണ് തരുവണയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്

ദ്വാരകയിൽ നിന്ന് കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് കുട്ടി എങ്ങനെ എത്തിയെന്നതിന്റെ അന്വേഷണത്തിലായിരുന്നു പോലീസ്. തുടർന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചത്.
 

See also  മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കടക്കം പരുക്ക്

Related Articles

Back to top button