Kerala

ജനപിന്തുണയുള്ള നേതാവ്; അൻവറിനെ പോലെയുള്ള രാഷ്ട്രീയക്കാരനെ കോൺഗ്രസ് വേണ്ടെന്ന് പറയില്ല: സുധാകരൻ

പിവി അൻവറിനെ പോലെ ഒരു രാഷ്ട്രീയക്കാരനെ വേണ്ടെന്ന് കോൺഗ്രസ് പറയില്ലെന്ന് കെ സുധാകരൻ. ജനപിന്തുണയുള്ള നേതാവാണ് അൻവർ. വലിയ പ്രാധാന്യം അൻവറിന് തെരഞ്ഞെടുപ്പിലുണ്ടായിരുന്നു. അൻവർ നയപരമായ രാഷ്ട്രീയസമീപനം സ്വീകരിച്ച് സിപിഎമ്മിൽ നിന്ന് വന്നയാളാണ്

കോൺഗ്രസിലേക്ക് അദ്ദേഹം വരണമെന്നായിരുന്നു ഞാൻ ആഗ്രഹരിച്ചത്. വരാമെന്ന് അദ്ദേഹം ഏറ്റതുമാണ്. ചില സാങ്കേതികമായ പ്രശ്‌നങ്ങളാൽ അത് നടക്കാതെ പോയി. കോൺഗ്രസിലേക്ക് വരാൻ അദ്ദേഹം തയ്യാറാണെങ്കിൽ പാർട്ടി അത് പരിശോധിക്കുകയും ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യും

സർക്കാരിനെതിരായ വിധിയെഴുത്താണ് നിലമ്പൂരിലുണ്ടായത്. എൽഡിഎഫ് സർക്കാരിനെതിരായ ജനവികാരമാണത്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് വിജയിക്കില്ലെന്ന് സുധാകരൻ പറഞ്ഞു.

See also  ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ

Related Articles

Back to top button