Kerala

തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്‌ഫോടനം; 10 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിച്ചു. 15 തൊഴിലാളികൾക്ക് പരുക്കേറ്റു. സംഗറെഡ്ഡി ജില്ലയിലെ പഷാമൈലാരത്ത് പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിക്കുള്ളിലെ റിയാക്ടറാണ് പൊട്ടിത്തെറിച്ചത്.

സ്‌ഫോടനത്തിൽ 7 പേർ മരിക്കുകയും 15 തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഥലത്ത് പോലീസും ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തി വരികയാണ്. കെട്ടിടം പൂർണമായും അഗ്നിക്കിരയായി. സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. പതിനൊന്നോളം ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

അപകടത്തിൽ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്‌ഫോടന സമയത്ത് കെട്ടിടത്തിനുള്ളിൽ 35 തൊഴിലാളികളുണ്ടായിരുന്നുവെന്നാണ് വിവരം. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

See also  വയനാട്ടില്‍ ചൊവ്വാഴ്ച യു ഡി എഫ് ഹര്‍ത്താല്‍

Related Articles

Back to top button