World

പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കരുത്; ഉത്തരവിറക്കി കസാഖിസ്ഥാൻ

പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ച് കസാഖിസ്ഥാൻ. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് കസിം ജോമാർട്ട് ടോകയേവ് ഒപ്പുവെച്ചു. മുഖം കാണാൻ കഴിയാത്ത വിധമുള്ള വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ധരിക്കരുതെന്നാണ് നിയമത്തിൽ പറയുന്നത്.

അതേസമയം ചികിത്സാ ആവശ്യങ്ങൾ, പ്രതികൂല കാലാവസ്ഥ, കായിക സാംസ്‌കാരിക പരിപാടികൾ എന്നിവക്കെല്ലാം ഇളവുണ്ട്. ഈ നിയമത്തിൽ ഏതെങ്കിലും മതത്തെയോ മതപരമായ വസ്ത്രധാരണ രീതികളെയോ പരാമർശിക്കുന്നില്ല.

കസാഖിസ്ഥാൻ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ്. മുഖം മറയ്ക്കുന്ന കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നതിനേക്കാൾ നല്ലത് രാജ്യത്തിന്റെ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നതാണെന്ന് കസിം ജോമർട്ട് നേരത്തെ പറഞ്ഞിരുന്നു. സ്വത്വം ഉയർത്തിപ്പിടിക്കുന്ന വസ്ത്രങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു

The post പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കരുത്; ഉത്തരവിറക്കി കസാഖിസ്ഥാൻ appeared first on Metro Journal Online.

See also  നേപ്പാൾ-ടിബറ്റ് ഭൂചലനത്തിൽ വ്യാപക നാശനഷ്ടം; 45 പേർ മരിച്ചതായി റിപ്പോർട്ട്

Related Articles

Back to top button