World

ഇസ്രായേലിലേക്ക് യെമനിൽ നിന്ന് മിസൈലാക്രമണം; വിവിധ നഗരങ്ങളിൽ അപായ സൈറണുകൾ

യെമനിൽ നിന്ന് ഇസ്രായേലിലേക്ക് വീണ്ടും മിസൈലാക്രമണം. ഇസ്രായേലിലെ വിവിധയിടങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന സൈറൺ മുഴങ്ങി. മിസൈൽ ആക്രമണത്തെ ചെറുക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇസ്രായേൽ സജ്ജമാക്കി. ഹോം ഫ്രണ്ട് കമാൻഡിന്റെ മുന്നറിയിപ്പുകൾ പാലിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി

ജറുസലേം അടക്കമുള്ള നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. കഴിഞ്ഞ ദിവസവും യെമനിൽ നിന്ന് ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടന്നിരുന്നു

അതേസമയം ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. 60 ദിവസത്തെ വെടിനിർത്തലിനുള്ള നിർദേശം ഹമാസ് കൂടി അംഗീകരിക്കണം. അല്ലെങ്കിൽ ഹമാസ് കൂടുതൽ പ്രതസന്ധി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

 

The post ഇസ്രായേലിലേക്ക് യെമനിൽ നിന്ന് മിസൈലാക്രമണം; വിവിധ നഗരങ്ങളിൽ അപായ സൈറണുകൾ appeared first on Metro Journal Online.

See also  ഇസ്രായേലിലേക്ക് 100-ൽ അധികം ഡ്രോണുകൾ അയച്ച് ഇറാൻ; ഇസ്രായേൽ പ്രതിരോധ സേന പ്രതിരോധത്തിൽ

Related Articles

Back to top button