Kerala

ആലപ്പുഴയിൽ പിതാവ് 28കാരിയായ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊന്നു

ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ എന്ന 28കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛൻ ജിസ്‌മോൻ എന്ന ഫ്രാൻസിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് എയ്ഞ്ചൽ മരിച്ചത്. സ്വാഭാവിക മരണമാണെന്നും ഹാർട്ട് അറ്റാക്ക് മൂലം മകൾ മരിച്ചെന്നുമാണ് വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ നാട്ടുകാർ പോസ്റ്റ്‌മോർട്ടം ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മകളെ തോർത്ത് കഴുത്തിൽ മുറുക്കി കൊന്നതാണെന്ന് ജിസ്‌മോൻ സമ്മതിച്ചത്. ഭർത്താവുമായി പിണങ്ങി എയ്ഞ്ചൽ കുറച്ചുനാളായി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്.

See also  ലഹരിക്കേസ്: ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി; പ്രയാഗ മാർട്ടിൻ എത്തിയില്ല

Related Articles

Back to top button