World

കോടതിയലക്ഷ്യ കേസ്: ഷെയ്ക്ക് ഹസീനക്ക് ആറ് മാസം തടവുശിക്ഷ വിധിച്ച് കോടതി

കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ കോടതി. അറസ്റ്റ് ചെയ്യപ്പെടുകയോ കീഴടങ്ങുകയോ ചെയ്യുന്ന ദിവസം മുതൽ ശിക്ഷ പ്രാബല്യത്തിൽ വരുമെന്നാണ് മൂന്നംഗ ബെഞ്ചിന്റെ വിധി

ഹസീനക്കൊപ്പം ഷക്കീൽ അകന്ത് ബുർബുളിനെയും രണ്ട് മാസത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഷക്കീലുമായി ഷെയ്ക്ക് ഹസീന നടത്തിയ ഫോൺ കോളിന്റെ ചോർച്ചയെ കേന്ദ്രീകരിച്ചാണ് കോടതിയലക്ഷ്യ കേസ്

തനിക്കെതിരെ 227 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. അതിനാൽ 227 പേരെ കൊല്ലാനുള്ള ലൈസൻസ് തനിക്ക് ലഭിച്ചെന്ന് ഹസീന പറഞ്ഞതായാണ് കേസ്. ആഭ്യന്തര കലഹത്തെ തുടർന്ന് രാജ്യം വിട്ട ഷെയ്ക്ക് ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു.

See also  വാക്‌സിൻ വിരുദ്ധവാദി കെന്നഡി ജൂനിയറിനെ ആരോഗ്യ സെക്രട്ടറിയായി നിയമിച്ച് ട്രംപ്

Related Articles

Back to top button