തൃശ്ശൂരിൽ ദേശീയപാത അടിപ്പാത നിർമാണത്തിന് എടുത്ത കുഴിയിൽ കാർ വീണു; യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

തൃശ്ശൂർ മുരിങ്ങൂരിൽ നിയന്ത്രണം വിട്ട കാർ ദേശീയപാത അടിപ്പാത നിർമാണത്തിനായി എടുത്ത കുഴിയിൽ വീണു. നാനോ കാറാണ് കുഴിയിലേക്ക് പതിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാർ സാരമായ പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശി മനു, തൃശ്ശൂർ സ്വദേശി വിൽസൺ എന്നിവരാണ് കാറിലുണ്ടായിരുന്നത്
തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്നു കാർ. മനുവാണ് കാർ ഓടിച്ചിരുന്നത്. മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് നിർത്തിയപ്പോൾ മനുവും കാർ സ്‌റ്റോപ്പ് ചെയ്തു. എന്നാൽ കാർ റോഡിൽ നിന്നും തെന്നി കുഴിയിലേക്ക് വീഴുകയായിരുന്നു
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. കാറിൽ നിന്ന് പുറത്തിറങ്ങിയ മനു തന്നെയാണ് വിൽസണെയും പുറത്തിറക്കിയത്.
The post തൃശ്ശൂരിൽ ദേശീയപാത അടിപ്പാത നിർമാണത്തിന് എടുത്ത കുഴിയിൽ കാർ വീണു; യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു appeared first on Metro Journal Online.