ഒറ്റപ്പാലത്ത് 22കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ട സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

പാലക്കാട് ഒറ്റപ്പാലത്തെ 22കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കീഴുർ കല്ലുവെട്ട് കുഴിയിൽ സുർജിത്തിന്റെ ഭാര്യ സ്‌നേഹയെയാണ് കഴിഞ്ഞ ദിവസം ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
മനിശ്ശേരി സ്വദേശിയായ സ്‌നേഹയും സുർജിത്തും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കോതകൂർശ്ശിയിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായ സ്‌നേഹ ഇന്നലെ രാത്രി പത്തര മണിയോടെയാണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയത്.
12.15 വരെ ബന്ധുക്കൾ സ്‌നേഹയെ വാട്‌സാപ് ഓൺലൈനിൽ കണ്ടിട്ടുണ്ട്. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ സ്‌നേഹയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ ഉറങ്ങിയ ശേഷം സ്‌നേഹ അടുത്ത മുറിയിൽ കയറി തൂങ്ങിയെന്നാണ് സുർജിത്ത് പോലീസിനോട് പറഞ്ഞത്.
The post ഒറ്റപ്പാലത്ത് 22കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ട സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ appeared first on Metro Journal Online.