തൊടുപുഴയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവ് ബലമായി വായിൽ വിഷം ഒഴിച്ചുനൽകി

തൊടുപുഴയിൽ യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. പുറപ്പുഴ ആനിമൂട്ടിൽ ജോർലിയാണ്(34) മരിച്ചത്. സംഭവത്തിൽ ജോർലിയുടെ ഭർത്താവ് ടോണി മാത്യുവിനെ(43) കൊലക്കുള്ളം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 26നാണ് ജോർലിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബലം പ്രയോഗിച്ച് കവിളിൽ കുത്തിപ്പിടിച്ച ശേഷം ഭർത്താവ് ടോണി കുപ്പിയിലെ വിഷം വായിൽ ഒഴിച്ച് നൽകിയതാണെന്ന് ജോർലി മജിസ്‌ട്രേറ്റിനും പോലീസിനും മരണമൊഴി നൽകിയിരുന്നു.
ഭർത്താവും ബന്ധുക്കളും ജോർലിയെ നിരന്തരം ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ടോണിയെ പുറപ്പുഴയിലെ വീട്ടിലും വിഷം വാങ്ങിയ വ്യാപാര സ്ഥാപനത്തിലും എത്തിച്ച് പോലീസ് തെളിവെടുത്തു.
The post തൊടുപുഴയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവ് ബലമായി വായിൽ വിഷം ഒഴിച്ചുനൽകി appeared first on Metro Journal Online.