Kerala

കൊല്ലത്ത് എസ്‌ഐബി ബാങ്ക് ജീവനക്കാരൻ നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടി; അറസ്റ്റ്

കൊല്ലത്ത് നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. ഏരൂർ സൗത്ത് ഇന്ത്യൻ ബാങ്കിലെ താത്കാലിക ജീവനക്കാരൻ കരവാളൂർ മാത്ര സ്വദേശി ലിബിൻ ടൈറ്റസാണ് പിടിയിലായത്. ബാങ്കിന്റെ മൊബൈൽ ആപ് വഴി 7.21 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്

കഴിഞ്ഞ അഞ്ച് വർഷമായി ബാങ്കിൽ ബിസിനസ് കറസ്‌പോണ്ടന്റ് ആയി ജോലി ചെയ്തു വരികയാണ്. ഏരൂർ സ്വദേശി ജനാർദനൻ പിള്ളയുടെ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയത്. ജനാർദനൻ പിള്ള കഴിഞ്ഞ ദിവസം പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.

അക്കൗണ്ടിൽ പണമില്ലെന്ന് കണ്ടതോടെ മാനേജരോട് പരാതിപ്പെടുകയായിരുന്നു. പിന്നാലെ ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടതായാണ് സൂചന.

See also  സ്വത്ത് തർക്കം: പാലക്കാട് യുവതി ഭർതൃപിതാവിനെ വെട്ടി പരുക്കേൽപ്പിച്ചു

Related Articles

Back to top button