Kerala

പാലക്കാട് കല്ലടിക്കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

പാലക്കാട് കല്ലടിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. അപകടത്തിൽ ലിസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഓടിച്ചിരുന്ന ടോണി തോമസിനും പരുക്കേറ്റു.

ഇന്ന് രാവിലെ ചുങ്കത്ത് വെച്ചായിരുന്നു അപകടം. ദേശീയപാതയിൽ വെച്ച് വാഹനം മറികടക്കുന്നതിനിടെ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കാറിടിച്ച് മറിഞ്ഞു.

റോഡിലേക്ക് തെറിച്ചുവീണ ലിസിയുടെ ശരീരത്തിലൂടെ എതിർദിശയിൽ വന്ന പിക്കപ് വാൻ കയറി ഇറങ്ങി. ഗുരുതരമായി പരുക്കേറ്റ ലിസിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

The post പാലക്കാട് കല്ലടിക്കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു appeared first on Metro Journal Online.

See also  തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ; മെയിൽ അയച്ച ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Related Articles

Back to top button