Kerala

കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം, സർക്കാരിനെ വിരട്ടരുത്: സ്‌കൂൾ സമയമാറ്റം ആലോചനയിൽ ഇല്ലെന്ന് മന്ത്രി

സ്‌കൂൾ സമയമാറ്റ വിവാദത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിൽ ഇല്ല. വിദഗ്ധ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈം ടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണത്. അതിലൊരു മാറ്റം വരുത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല

സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടത്. 37 ലക്ഷം വിദ്യാർഥികളെ ബാധിക്കുന്ന വിഷയമാണ്. സർക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു

സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ അവരുടെ ആവശ്യങ്ങൾക്ക് സമയം ക്രമീകരിക്കണം. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂൾ സമയ മാറ്റത്തിൽ സർക്കാരിനെതിരെ നേരത്തെ സമസ്ത പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരുന്നു.

See also  ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ‌ യെല്ലോ അലർട്ട്

Related Articles

Back to top button