Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 440 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 440 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,600 രൂപയിലെത്തി. ഗ്രാമിന് 55 രൂപ ഉയർന്ന് 9075 രൂപയായി

കഴിഞ്ഞ ഒരാഴ്ചക്കിടയിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് കേരളത്തിലും വിലക്കയറ്റം

18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 40 രൂപ ഉയർന്ന് 7480 രൂപയായി. വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് ഒരു രൂപ വർധിച്ച് 120 രൂപയായി

See also  മയപ്പെട്ട് ശ്രീലേഖ; ഓഫീസ് ആവശ്യം പറഞ്ഞത് യാചനാസ്വരത്തിലെന്ന് പ്രതികരണം: പ്രശാന്തിനെ ഓഫീസിലെത്തി കണ്ടു

Related Articles

Back to top button