Kerala

ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരം, ഗവർണറെ നേരിടുന്ന രീതി ശരിയല്ല: പികെ കുഞ്ഞാലിക്കുട്ടി

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയാകെ പ്രശ്‌നമാണ്. ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. ഗവർണറെ നേരിടുന്ന രീതി ശരിയല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഇപ്പോൾ മാഫിയ ഭരണം പോലെയായി. പിന്നെ എങ്ങനെ കുട്ടികൾ നാട് വിടാതെ ഇരിക്കും

ഉന്നത വിദ്യാഭ്യാസ മേഖലയാകെ പ്രശ്‌നമാണ്. ഒരുവശത്ത് ഗവർണറുടെ കാവിവത്കരണം. അതിനെ നേരിടുന്ന രീതി ശരിയല്ല. കായികമായി നേരിട്ടാൽ കാര്യം നടക്കില്ല. സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് ജനാധിപത്യവിരുദ്ധ നിലപാട് എടുത്തത് സർക്കാരാണ്.

കീമുമായി ബന്ധപ്പെട്ട് പരിഷ്‌കാരം നടത്തുമ്പോൾ നല്ല ആലോചന വേണമായിരുന്നു. വിഷയം കൈകാര്യം ചെയ്ത രീതി മോശമായി പോയി. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാർഥികളാണ്. തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സർക്കാരാണെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

The post ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരം, ഗവർണറെ നേരിടുന്ന രീതി ശരിയല്ല: പികെ കുഞ്ഞാലിക്കുട്ടി appeared first on Metro Journal Online.

See also  വടകരയിൽ യുവതിയെയും കുഞ്ഞിനെയും ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസിനെയും ആക്രമിച്ച് പ്രതി

Related Articles

Back to top button