Kerala

പാലക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റും പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു

പാലക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഎമ്മിൽ ചേർന്നു. കോട്ടായി മണ്ഡലം പ്രസിഡന്റ് കെ മോഹൻകുമാറും പ്രവർത്തകരുമാണ് സിപിഎമ്മിൽ ചേർന്നത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ മോഹൻകുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

ഡിസിസി നേതൃത്വത്തെ വിമർശിച്ച് മോഹൻകുമാർ കോട്ടായിയിൽ വിമത കൺവെൻഷൻ നടത്തിയിരുന്നു. കോട്ടായിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് ചുവന്ന പെയിന്റടിക്കാനുള്ള ശ്രമം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇത് പ്രദേശത്ത് സംഘർഷത്തിന് കാരണമായി

പാലക്കാട് വർഗീയത പറഞ്ഞാണ് കോൺഗ്രസ് വോട്ടുപിടിക്കുന്നതെന്ന് മോഹൻകുമാർ ആരോപിച്ചു. ഷാഫി പാലക്കാട് ജയിക്കുന്നത് വർഗീയത പറഞ്ഞാണ്. ഷാഫിയുടെ പെട്ടി പിടിക്കുന്നതിനാലാണ് രാഹുലിന് പാാലക്കാട് സീറ്റ് കിട്ടിയതെന്നും മോഹൻകുമാർ ആരോപിച്ചു.

See also  സത്യം തെളിയും, കോടതി നടപടിയിൽ നിരാശ: അറസ്റ്റിലായ കന്യാസ്ത്രീകളുടെ ബന്ധുക്കൾ

Related Articles

Back to top button