Kerala

ഹൈസ്കൂൾ സമയമാറ്റം ഇന്നുമുതൽ പ്രാബല്യത്തിൽ: പുതിയ അധ്യയന സമയം രാവിലെ 9.45 മുതൽ വൈകുന്നേരം 4.15വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂള്‍ ക്ലാസുകളിലെ സമയ മാറ്റം തിങ്കളാഴ്ച പ്രാബല്യത്തില്‍ വരും. എട്ട് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.45ന് ആരംഭിക്കും. 4.15 വരെയാകും പ്രവൃത്തിസമയം. രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം ആകെ അര മണിക്കൂറാണ് വര്‍ധിപ്പിച്ചത്. എട്ട് പീരിയഡുകള്‍ നിലനിര്‍ത്തിയാണ് പുതിയ സമയമാറ്റം.

 

രാവിലെ 9.45ന് ക്ലാസ് തുടങ്ങി 12.45 വരെ നാല് പിരീഡുകളുണ്ടാകും. 1.45 വരെയുള്ള ഉച്ചഭക്ഷണ ഇടവേളയ്ക്കു ശേഷം 4.15 വരെ നാലു പീരീഡുകളും ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 10 മിനിറ്റും ഉച്ചയ്ക്ക് ശേഷം 5 മിനിറ്റും ഇടവേള നല്‍കും.

220 പ്രവൃത്തിദിവസങ്ങളും 1,100 പഠന മണിക്കൂറുകളുമാണ് ഇനി മുതല്‍ ഉണ്ടാവുക. ഹൈക്കോടതിയുടെ നിര്‍ദേശം കാരണമാണ് ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ നിലപാട്.

See also  ദിവ്യയെ കൊലപ്പെടുത്തിയത് നൈലോൺ ചരട് മുറുക്കി; നിർണായകമായത് കഴുത്തിലെ പാട്

Related Articles

Back to top button