വിപഞ്ചികയുടെയും കുട്ടിയുടെയും ദുരൂഹ മരണം; ഷാർജ പോലീസിലും പരാതി നൽകാനൊരുങ്ങി കുടുംബം

കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തിൽ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. ഷാർജ പോലീസിൽ കുടുംബം പരാതി നൽകും. കാനഡയിലുള്ള വിപഞ്ചികയുടെ സഹോദരൻ ഷാർജയിലെത്തും.
ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേരളത്തിൽ നൽകിയ പരാതി ശാസ്താംകോട്ട ഡിവൈഎസ്പി അന്വേഷണം. കൊല്ലം റൂറൽ എസ് പി സാബു മാത്യു മേൽനോട്ടം വഹിക്കും. ആത്മഹത്യാപ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്
വിപഞ്ചികയുടെ ഭർത്താവ് നിതീഷാണ് ഒന്നാം പ്രതി. രാജ്യത്തിന് പുറത്ത് നടന്ന കേസായതിനാൽ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കാനും സാധ്യതയുണ്ട്. വിവാഹം കഴിഞ്ഞ നാൾ മുതൽ വിപഞ്ചിക ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.
The post വിപഞ്ചികയുടെയും കുട്ടിയുടെയും ദുരൂഹ മരണം; ഷാർജ പോലീസിലും പരാതി നൽകാനൊരുങ്ങി കുടുംബം appeared first on Metro Journal Online.