Kerala

ഇസ്രായേൽ പണ്ടേ തെമ്മാടി രാഷ്ട്രം; ഇറാനിലെ ആക്രമണം ലോകസമാധാനത്തിന് ഭീഷണി: മുഖ്യമന്ത്രി

ഇറാന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് സാധാരണ ഗതിയിൽ നിലനിൽക്കുന്ന മര്യാദകൾ പാലിക്കേണ്ട എന്ന നിലപാടിൽ മുന്നോട്ടു പോകുന്ന തെമ്മാടി രാഷ്ട്രമാണ് ഇസ്രായേലെന്നും അവർ ഇറാന് നേരെ നടത്തിയ ആക്രമണം ലോകസമാധാനത്തെ തന്നെ മോശമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇസ്രായേൽ പണ്ടേ തെമ്മാടിയായിട്ടുള്ള രാഷ്ട്രമാണ്. ലോകത്ത് സാധാരണഗതിയിൽ നിലനിൽക്കുന്ന ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്. അമേരിക്കയുടെ പിന്തുണയുള്ളതിനാൽ എന്തുമാകാം എന്ന ധിക്കാരപരമായ സമീപനമാണ് എല്ലാക്കാലത്തും ഇസ്രായേൽ സ്വീകരിച്ചിട്ടുള്ളത്

ഇറാന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. സമാധാനകാംക്ഷികളായ എല്ലാവരും ഈ ആക്രമണത്തെ എതിർക്കുകയും അപലപിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

See also  കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയ രണ്ട് പേരെ കാണാനില്ലെന്ന് പരാതി

Related Articles

Back to top button