Kerala

ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ പിടിയിൽ

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബൈയിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്

ലിവിയക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു ലിവിയ. സഹോദരിയുടെ അമ്മായിയമ്മയായ ഷീലയെ വ്യാജ ലഹരിക്കേസിൽ കുടുക്കുകയായിരുന്നു

ഇതേ തുടർന്ന് ഷീലക്ക് രണ്ട് മാസത്തിലധികം ജയിലിൽ കഴിയേണ്ടി വന്നിരുന്നു. കേസ് വ്യാജമാണെന്ന് വ്യക്തമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലിവിയയുടെ പങ്ക് മനസ്സിലായത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ലിവിയ ദുബൈയിലേക്ക് കടക്കുകയായിരുന്നു.

See also  പാർട്ണറുമായുള്ള അനിലയുടെ ബന്ധം വൈരാഗ്യത്തിന് കാരണമായി; വിഷമം മകളെ ഓർത്ത് മാത്രമെന്ന് പ്രതി

Related Articles

Back to top button