വെൽഫെയർ പാർട്ടിയുടെ വോട്ട് സ്വീകരിക്കും; ആരുടെ വോട്ടും വേണ്ടെന്ന് പറയില്ലെന്ന് സണ്ണി ജോസഫ്

യുഡിഎഫിന് ആര് വോട്ട് നൽകുമെന്ന് പറഞ്ഞാലും വേണ്ടെന്ന് പറയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വെൽഫെയർ പാർട്ടിയെ മുന്നണിക്കൊപ്പം കൂട്ടുകയോ അസോസിയേറ്റ് അംഗമാക്കാമെന്ന് വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് വോട്ട് സ്വീകരിക്കുന്നത്.
ഒരു വോട്ടും നഷ്ടപ്പെടില്ല. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള രാഷ്ട്രീയ മത്സരമാണ്. സർക്കാരിന്റെ ഭരണനയങ്ങൾ ജനങ്ങൾക്കെതിരെയാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരായ വിധിയെഴുത്താകും നിലമ്പൂരിൽ നടക്കുകയെന്നും സണ്ണി ജോസഫ് പറഞ്ഞു
ശക്തികേന്ദ്രങ്ങളായുള്ള ആരുടെയും വാഗ്ദാനങ്ങൾ ഞങ്ങൾ സ്വീകരിക്കും. അതിന്റെ പേരിൽ ഒരു പിന്തുണയും നഷ്ടപ്പെടില്ല. പിന്തുണ വർധിക്കുക മാത്രമുള്ളുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
The post വെൽഫെയർ പാർട്ടിയുടെ വോട്ട് സ്വീകരിക്കും; ആരുടെ വോട്ടും വേണ്ടെന്ന് പറയില്ലെന്ന് സണ്ണി ജോസഫ് appeared first on Metro Journal Online.