Kerala

പയ്യന്നൂരിൽ സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു; അപകടം പ്രഭാത നടത്തത്തിനിടെ

സിപിഎമ്മിൽ നിന്ന് പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. വെള്ളൂരിലെ റിട്ട. ജില്ലാ ബാങ്ക് മാനേജരായ വി രാമചന്ദ്രനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പ്രഭാത സവാരിക്കിടെയാണ് അപകടം

വെള്ളൂർ പുതിയങ്കാവ് റോഡിൽ വെച്ചായിരുന്നു അപകടം. അബദ്ധത്തിൽ വി രാമചന്ദ്രനെ കാറിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഈ കാറിൽ തന്നെയാണ് വി രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

അടുത്തിടെയാണ് വി കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ പുറത്താക്കിയത്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് ആരോപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
 

See also  കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

Related Articles

Back to top button