Kerala
കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കള തുണിയിൽ നിന്നും തീ പടർന്ന് വീട്ടമ്മ മരിച്ചു

കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയിൽ നിന്നും തീ പടർന്ന് വീട്ടമ്മ മരിച്ചു. കോട്ടയം മറിയപ്പള്ളി മുട്ടം സ്വദേശിനി അംബിക കുമാരി(69)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഗ്യാസ് അടുപ്പിൽ കാപ്പി തിളപ്പിക്കുന്നതിനിടെ അടുപ്പിൽ ഉപയോഗിച്ചിരുന്ന തുണിയിൽ നിന്ന് തീ പടരുകയായിരുന്നു. ഇത് അംബിക കുമാരി അറിഞ്ഞിരുന്നില്ല. പിന്നാലെ തീ ഇവർ ധരിച്ചിരുന്ന വസ്ത്രത്തിലേക്കും കയറിപ്പിടിക്കുകയായിരുന്നു
ഗുരുതരമായി പൊള്ളലേറ്റ അംബികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. സംഭവസമയത്ത് അനിയത്തിയുടെ മകനും അംബികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
The post കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കള തുണിയിൽ നിന്നും തീ പടർന്ന് വീട്ടമ്മ മരിച്ചു appeared first on Metro Journal Online.