Kerala

സ്‌കൂൾ സമയ മാറ്റത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്ന് മന്ത്രി; ചർച്ച നടത്താൻ തയ്യാർ

സ്‌കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് കടുംപിടിത്തമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമസ്തയുടെ വിമർശനത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സമയക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു

ഹൈക്കോടതി അംഗീകാരമുണ്ടെങ്കിൽ സ്‌കൂൾ സമയം കൂട്ടിയ ഉത്തരവ് പിൻവലിക്കാം. ആർക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താൻ സാധിക്കും. ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു

സ്‌കൂൾ സമയമാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വിമർശിച്ചിരുന്നു. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

See also  നൊബേൽ സമ്മാനം അർഹിക്കുന്ന ഏക മലയാളി എഴുത്തുകാരനായിരുന്നു എംടിയെന്ന് എം മുകുന്ദൻ

Related Articles

Back to top button