Kerala

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം; കമ്പനിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു

കൊച്ചി തീരത്ത് ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിയെ ഒന്നാം പ്രതി ചേർത്ത് പോലീസ് കേസെടുത്തു. അപകടത്തിൽപ്പെട്ട എം എസ് സി എൽസ 3 എന്ന കപ്പലിന്റെ ഉടമകൾക്കെതിരെയാണ് കേസ്. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ജീവനക്കാർ മൂന്നാം പ്രതിയുമാണ്

ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മനുഷ്യജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉദാസീനതയോടെ കപ്പൽ കൈകാര്യം ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു

643 കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പൽ മുങ്ങുകയും കണ്ടെയ്‌നറുകളിൽ പലതും കടലിൽ വീണ് കേരളാ തീരങ്ങളിലേക്ക് ഒഴുകി എത്തുകയും ചെയ്തിരുന്നു. കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നതായി വ്യക്തമായിരുന്നു.

See also  അരിയിൽ ഷുക്കൂർ വധക്കേസ്: പി ജയരാജന്റെയും ടിവി രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളി

Related Articles

Back to top button