തരൂരിനെ യോഗത്തിൽ പങ്കെടുപ്പിച്ചാൽ വിവരങ്ങൾ മോദിക്ക് ചോർത്തിക്കൊടുക്കും; വിമർശനവുമായി ഉണ്ണിത്താൻ

ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി രാജ് മോഹൻ ഉണ്ണിത്താൻ എംപി. തരൂരിനെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുപ്പിക്കുന്നതിനെ രാജ്‌മോഹൻ ഉണ്ണിത്താൻ എതിർത്തു. തരൂർ പങ്കെടുത്താൽ യോഗത്തിന്റെ രഹസ്യസ്വഭാവം നഷ്ടമാകുമെന്നും വിവരങ്ങൾ ചോർത്തിക്കൊടുക്കുമെന്നും ഉണ്ണിത്താൻ ആരോപിച്ചു
തരൂരിന് വേണമെങ്കിൽ കോൺഗ്രസിൽ നിന്നും സ്വയം പുറത്ത് പോകാം. ഇനി തരൂരിന് ചെയ്യാൻ സാധിക്കുന്ന എറ്റവും നല്ല കാര്യമതാണ്. എല്ലാവരും ഇത് ആഗ്രഹിക്കുന്നുണ്ട്. കോൺഗ്രസ് പുറത്താക്കി സ്വയം രക്തസാക്ഷിയാകാൻ തരൂർ നോക്കേണ്ടതില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു
നേതൃത്വത്തെ കരിവാരിത്തേക്കുന്ന പ്രസ്താവനകൾ നടത്തുന്ന തരൂരിനെതിരായ പ്രതിഷേധം എംപിമാർ യോഗത്തിൽ അറിയിക്കും. ജനത്തിന് വിശ്വാസമില്ലാത്ത തരൂരിന് സ്വന്തം പാർട്ടി രൂപീകരിക്കാനാകില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
The post തരൂരിനെ യോഗത്തിൽ പങ്കെടുപ്പിച്ചാൽ വിവരങ്ങൾ മോദിക്ക് ചോർത്തിക്കൊടുക്കും; വിമർശനവുമായി ഉണ്ണിത്താൻ appeared first on Metro Journal Online.