പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യക്ക് ശ്രമിച്ചു; ഗൃഹനാഥ മരിച്ചു, രണ്ട് പേർ ചികിത്സയിൽ

പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യക്ക് ശ്രമിച്ചു. ഇതിൽ ഒരാൾ മരിച്ചു. കൊടുമൺ രണ്ടാംകുറ്റി സ്വദേശി ലീലയാണ്(48) മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്. അമിതമായി ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവിനെയും മകനെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലീലയും ഭർത്താവും മകനും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കയ്യിൽ കിട്ടിയ ഗുളികകൾ മൂന്ന് പേരും കഴിച്ചു. മകനും ഭർത്താവും ഉറങ്ങിക്കിടക്കുന്ന സമയത്ത് ലീല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു
രാവിലെ ഭർത്താവും മകനുമാണ് വിവരം നാട്ടുകാരെ അറിയിക്കുന്നത്. തങ്ങളും ഗുളിക കഴിച്ചെന്ന് വെളിപ്പെടുത്തിയതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇവർ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണി ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
The post പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യക്ക് ശ്രമിച്ചു; ഗൃഹനാഥ മരിച്ചു, രണ്ട് പേർ ചികിത്സയിൽ appeared first on Metro Journal Online.