Kerala

കർണാടകയിൽ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു; ഭാര്യയും രണ്ട് കുട്ടികളും ചികിത്സയിൽ

വടക്കൻ കർണാടകയിലെ റായ്ച്ചൂരിൽ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. അമ്മയെയും രണ്ട് മക്കളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിരവാർ തിമ്മപ്പൂർ സ്വദേശി രമേശ് നായിക്(38), മക്കളായ നാഗമ്മ(8), ദീപ(6) എന്നിവരാണ് മരിച്ചത്.

ഭാര്യ പത്മ(35), മക്കളായ കൃഷ്ണ(12), ചൈത്ര(10) എന്നിവരാണ് ചികിത്സയിലുള്ളത്. രമേശ് തന്റെ സ്ഥലത്തിൽ പച്ചക്കറികളും പരുത്തിയും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച പച്ചക്കറികളിൽ കീടനാശിനി തളിച്ചിരുന്നു

തിങ്കൾ രാത്രി കുടുംബാംഗങ്ങൾ എല്ലാവരും അമരക്കയും റൊട്ടിയും ചോറും കഴിച്ചു. പിന്നാലെ ഇന്നലെ പുലർച്ചെയോടെ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

The post കർണാടകയിൽ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു; ഭാര്യയും രണ്ട് കുട്ടികളും ചികിത്സയിൽ appeared first on Metro Journal Online.

See also  കനത്ത മഴയെ തുടർന്ന് ഹെലികോപ്റ്റർ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം തടസ്സപ്പെട്ടു

Related Articles

Back to top button