Kerala

ഗോവിന്ദച്ചാമിയെ കണ്ടെത്താൻ വ്യാപക പരിശോധന; തുണി ഉപയോഗിച്ച് വടമാക്കി ജയിൽ ചാട്ടം

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ടെത്താൻ പോലീസ് വ്യാപക പരിശോധന ആരംഭിച്ചു. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് വരവെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ജയിലിൽ ഇയാൾ ഇല്ലെന്ന് വ്യക്തമായത്

കഴിഞ്ഞ രാത്രി വരെ ഇയാൾ ജയിലിനകത്ത് കണ്ടിരുന്നു. സൗമ്യ വധക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നുവെങ്കിലും സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. തമിഴ്‌നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി

സംസ്ഥാനവ്യാപകമായി ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുണി ചേർത്തുകെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ ജയിലിന് പുറത്തേക്ക് ചാടിയതെന്നാണ് വിവരം. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള രക്ഷപ്പെടൽ ജയിൽ അധികൃതരെയും അമ്പരപ്പിച്ചിട്ടുണ്ട്.

See also  ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ആരോപണവിധേയനായ എസ് ഐക്ക് സസ്‌പെൻഷൻ

Related Articles

Back to top button