Kerala

കാഞ്ഞങ്ങാട് മറിഞ്ഞ ഗ്യാസ് ടാങ്കർ ഇന്ന് ഉയർത്തും; ജാഗ്രതാ നിർദേശം, മൂന്ന് വാർഡുകളിൽ അവധി

കാഞ്ഞങ്ങാട് സൗത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഇന്ന് രാവിലെ ഉയർത്തും. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എൽപിജി ഗ്യാസുമായി പോയ ടാങ്കർ ഇന്നലെ ഉച്ചയ്ക്കാണ് മറിഞ്ഞത്. വാതക ചോർച്ച ഇല്ലെങ്കിലും ടാങ്കർ ഉയർത്തുന്നതിന്റെ ഭാഗമായി പ്രാദേശിക അവധിയടക്കം പ്രഖ്യാപിച്ച് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്

കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങോത്ത് വരെ 18, 19, 26 വാർഡുകളിലാണ് അവധി. ഈ വാർഡുകളിലെ സ്‌കൂൾ, അങ്കണവാടികൾ, കടകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. രാവിലെ എട്ട് മണി മുതൽ കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് ഹൈവേ വരെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു

പ്രദേശത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ടാങ്കർ ഉയർത്തുന്നതുവരെ വൈദ്യുതി ബന്ധം വിച്ഛേദിക്കും. വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാനോ പുക വലിക്കാനോ പാടില്ലെന്നും ഇൻവെർട്ടർ ഉപയോഗിച്ചുള്ള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ട്.

The post കാഞ്ഞങ്ങാട് മറിഞ്ഞ ഗ്യാസ് ടാങ്കർ ഇന്ന് ഉയർത്തും; ജാഗ്രതാ നിർദേശം, മൂന്ന് വാർഡുകളിൽ അവധി appeared first on Metro Journal Online.

See also  സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് ഇന്ന് ഉയർന്നത് 80 രൂപ

Related Articles

Back to top button