Kerala

വയനാട്ടിൽ കോഴി ഫാം നടത്തിപ്പുകാരായ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

വയനാട് വാഴവറ്റയിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ കരിങ്കണ്ണിക്കുന്ന് ഇവർ നടത്തിവന്ന കോഴിഫാമിൽ വെച്ചായിരുന്നു അപകടം

ഫാമുടമയായ സൈമൺ ഇരുവരെയും കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് ഫാമിൽ ഷോക്കേറ്റ് നിലയിൽ കണ്ടത്. ഉടനെ കൽപ്പറ്റയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ഫാമിന് ചുറ്റും സ്ഥാപിച്ച കോപ്പർ വയറിൽ നിന്ന് ഷോക്കേറ്റെന്നാണ് സംശയം

സൈമണിൽ നിന്ന് കോഴി ഫാം പാട്ട വ്യവസ്ഥയിൽ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു ഇരുവരും. സംഭവത്തിന് പിന്നാലെ പോലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

See also  നവജാത ശിശുക്കളെ കുഴിച്ചു മൂടിയ സംഭവം: ഭവിൻ പൊലീസ് സ്റ്റേഷനിലെത്തിയത് അനീഷ ഫോൺ എടുക്കാഞ്ഞതിനാൽ

Related Articles

Back to top button