Kerala

മൂന്നാം ദിവസവും ഇടിഞ്ഞ് സ്വർണവില; പവന് ഇന്ന് 400 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്. പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 73,280 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 9160 രൂപയായി.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 220 രൂപയും പവന് 1760 രൂപയുമാണ് കുറഞ്ഞത്. ജൂലൈ 23ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. 75,040 രൂപയിലായിരുന്നു അന്ന് വ്യാപാരം നടന്നത്

രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. ട്രോയ് ഔൺസിന് 32 ഡോളർ താഴ്ന്ന് 3336 ഡോളറിലെത്തി.

The post മൂന്നാം ദിവസവും ഇടിഞ്ഞ് സ്വർണവില; പവന് ഇന്ന് 400 രൂപ കുറഞ്ഞു appeared first on Metro Journal Online.

See also  10 ദിവസത്തിനുള്ളിൽ അയോഗ്യതാ നടപടികൾ ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ്

Related Articles

Back to top button